പൊടിക്കാറ്റിനും ഉയർന്ന താപനിലയ്ക്കും സാധ്യത: കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

  • 04/07/2025



കുവൈത്ത് സിറ്റി: കുവൈത്തിൽ ചൂടും വരണ്ടതുമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു. ഈ കാറ്റ് ഇടയ്ക്കിടെ ശക്തി പ്രാപിക്കുകയും, പൊടിക്കാറ്റിനും ദുരക്കാഴ്ച കുറയാനും കാരണമാവുകയും ചെയ്യും. പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിലായിരിക്കും ഇത് കൂടുതൽ അനുഭവപ്പെടുക. ഈ അവസ്ഥ നാളെ ശനിയാഴ്ച വരെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ സ്വാധീനത്തിലായിരിക്കും രാജ്യം എന്നാണ് കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുള്ളത്. ഇതിനോടൊപ്പം ശക്തമായതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റും ഉണ്ടാകും. ഈ കാറ്റ് ഇടയ്ക്കിടെ ശക്തി പ്രാപിക്കുമെന്നും അൽ അലി പറഞ്ഞു.

ഈ കാറ്റ് പൊടിക്കാറ്റിന് കാരണമാകുമെന്നും, ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തുറന്ന സ്ഥലങ്ങളിൽ, ദൂരക്കാഴ്ച കുറയ്ക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. കടൽക്ഷോഭത്തിനും ഇത് കാരണമായേക്കാം. ചില സമയങ്ങളിൽ തിരമാലകൾ ആറ് അടിയിലധികം ഉയരാനും സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച കാറ്റിന്റെ പ്രവർത്തനം ക്രമേണ വർദ്ധിക്കുമെന്നും, ചിലപ്പോൾ ശക്തമാകുമെന്നും, ഇത് പൊടിക്കാറ്റിനും കാഴ്ച മങ്ങാനും ഇടയാക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

Related News