വൻ മയക്കുമരുന്ന് വേട്ട: 1.15 ദശലക്ഷം ദിനാർ വിലവരുന്ന ക്രിസ്റ്റൽ മെത്തും ഹെറോയിനും പിടികൂടി

  • 03/07/2025



കുവൈത്ത് സിറ്റി: കടൽമാർഗ്ഗം മയക്കുമരുന്ന് കടത്താനുള്ള ശ്രമം കുവൈത്ത് സുരക്ഷാ സേന വിജയകരമായി തടഞ്ഞു. കുവൈത്ത് ആഭ്യന്തര മന്ത്രാലയവും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആഭ്യന്തര മന്ത്രാലയവും തമ്മിലുള്ള ഏകോപിത ശ്രമത്തിന്റെ ഫലമായാണ് ഈ വൻ മയക്കുമരുന്ന് വേട്ട നടന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഓപ്പറേഷൻ. 

പിടിച്ചെടുത്ത മയക്കുമരുന്നിൽ ഏകദേശം 100 കിലോഗ്രാം ക്രിസ്റ്റൽ മെത്തും 10 കിലോഗ്രാം ഹെറോയിനും ഉൾപ്പെടുന്നു. ഇതിന് ഏകദേശം 1,150,000 കുവൈത്തി ദിനാർ വിലമതിക്കും. രാജ്യാന്തര സംഘടിത കുറ്റകൃത്യ ശൃംഖലയുടെ ഭാഗമായി മയക്കുമരുന്നുമായി ഒരു കണ്ടെയ്‌നർ കടൽമാർഗ്ഗം എത്തുമെന്ന കൃത്യമായ സുരക്ഷാ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഓപ്പറേഷൻ നടത്തിയത്. ഈ കണ്ടെയ്‌നർ നിരീക്ഷിക്കുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും വേണ്ടി വിശദമായ സുരക്ഷാ പദ്ധതി നടപ്പിലാക്കുകയായിരുന്നു.

ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസുമായി ഏകോപിപ്പിച്ച്, കണ്ടെയ്നറിന് ഷുവൈഖ് തുറമുഖത്ത് നിന്ന് പുറപ്പെടാൻ അനുമതി നൽകി, എന്നാൽ അഫ്ഗാൻ പൗരനെ ആംഘാര പ്രദേശത്ത് വെച്ച് കണ്ടെയ്നർ കൈയോടെ പിടികൂടി

Related News