കുവൈത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ ഇനി 'പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ'

  • 03/07/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്റെ (DGCA) പേര് "പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ" എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള കരട് ഉത്തരവിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ബയാൻ പാലസിൽ ചേർന്ന പതിവ് പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. രാജ്യത്തെ സിവിൽ ഏവിയേഷൻ നിയന്ത്രിക്കുന്നതിന് ആധുനികവും സംയോജിതവുമായ ഒരു നിയമനിർമ്മാണത്തിന്റെ ആവശ്യകത കുവൈത്ത് സർക്കാർ തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ് ഈ നടപടിയെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അൽ മൗഷർജി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Related News