മൊബൈൽ ഇൻ്റർനെറ്റ് വേഗതയിൽ കുവൈത്തിന് ആഗോളതലത്തിൽ മൂന്നാം സ്ഥാനം

  • 02/07/2025


കുവൈത്ത് സിറ്റി: മൊബൈൽ ഇൻ്റർനെറ്റ് വേഗതയിൽ കുവൈത്ത് ആഗോളതലത്തിൽ മൂന്നാം സ്ഥാനത്ത്. സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്സ് മേയ് മാസത്തിൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് സമാന സേവനങ്ങൾ നൽകുന്ന 103 രാജ്യങ്ങളിൽ കുവൈത്ത് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ മേയ് മാസത്തെ അപേക്ഷിച്ച് ഈ വർഷം മേയിൽ ഡൗൺലോഡ് ഇൻഡെക്സിൽ 37.86 Mbps വർദ്ധനവുണ്ടായി. ഇതോടെ നിലവിലെ വേഗത 92.82 Mbps ആയി ഉയർന്നു. 350.89 Mbps മൊബൈൽ ഇൻ്റർനെറ്റ് വേഗതയുമായി യുഎഇക്കും ഖത്തറിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് കുവൈത്ത്.

അതേസമയം, ഫിക്സഡ് ബ്രോഡ്ബാൻഡ് ഹോം ഇൻ്റർനെറ്റ് സേവനങ്ങളിൽ കുവൈത്ത് നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. 153 രാജ്യങ്ങളിൽ നിന്ന് ആഗോളതലത്തിൽ 21-ാം സ്ഥാനത്താണ് കുവൈത്ത് ഇപ്പോൾ. ഹോം നെറ്റ്‌വർക്കുകളുടെ ഡൗൺലോഡ് വേഗത 215.81 Mbps ആയി. പ്രതികരണ സമയം 14 മില്ലിസെക്കൻഡാണ്. ഇത് പ്രാദേശിക നെറ്റ്‌വർക്ക് സേവനങ്ങളുടെ മികച്ച നിലവാരം വ്യക്തമാക്കുന്നു. ഗെയിമിംഗ്, ലൈവ് സ്ട്രീമിംഗ് എന്നിവയുൾപ്പെടെ എല്ലാ ആപ്ലിക്കേഷനുകൾക്കും ഇത് അനുയോജ്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related News