കുവൈറ്റ് സമുദ്ര സുരക്ഷയിൽ പുതിയ അധ്യായം: ആളില്ലാ ഉപരിതല കപ്പലുകൾ പ്രവർത്തനം തുടങ്ങി

  • 01/07/2025



കുവൈത്ത് സിറ്റി: കുവൈറ്റ് കോസ്റ്റ് ഗാർഡിന്റെ സമുദ്ര സുരക്ഷാ സംവിധാനത്തെ നവീകരിക്കുന്നതിന്റെ ഭാഗമായി, ആളില്ലാ ഉപരിതല കപ്പലുകളുടെ (Unmanned Surface Vessels - USVs) ഔദ്യോഗിക പ്രവർത്തനം ആരംഭിച്ചു. ആഭ്യന്തര മന്ത്രി കൂടിയായ കുവൈറ്റിന്റെ ആദ്യ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ-യൂസഫ് സൗദ് അൽ-സബാഹ് തിങ്കളാഴ്ച കോസ്റ്റ് ഗാർഡ് ജനറൽ ഡയറക്ടറേറ്റിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

ഈ പുതിയ സാങ്കേതിക സംവിധാനങ്ങൾ സമുദ്ര അതിർത്തികളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി മെസ്ഫർ അൽ-അദ്വാനി വ്യക്തമാക്കി. അതിർത്തി സുരക്ഷാ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ മുജ്ബിൽ ഫഹദ് ബിൻ ഷാഖും ചടങ്ങിൽ പങ്കെടുത്തു.

കോസ്റ്റ് ഗാർഡിന്റെ ഡയറക്ടർ ജനറൽ കമ്മഡോർ ഷെയ്ഖ് മുബാറക് അലി അൽ-സബാഹിന്റെ പ്രസ്താവനയിൽ യു‌എസ്‌വികൾക്ക് നിരന്തര പരിശോധനകൾ നടത്താനാകും, സംശയാസ്പദ നീക്കങ്ങൾ കണ്ടെത്താൻ, തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾക്കായി പിന്തുണ നൽകാൻ, പരിസ്ഥിതി മലിനീകരണം നിരീക്ഷിക്കാനും സമുദ്ര വിഭവങ്ങൾ സംരക്ഷിക്കാനും കഴിവുണ്ടെന്നു വ്യക്തമാക്കി.

ആക്ടിംഗ് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ്, പുതിയ സമഗ്ര സമുദ്ര നിരീക്ഷണ സംവിധാനവും യുഎസ്വികളുടെ നിയന്ത്രണ സംവിധാനവും അടുത്തറിയാനും സന്ദർശനം നടത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റത്തിന് കീഴിൽ തീരദേശ റഡാർ, സെൻസറുകൾ, ഹൈ റെസല്യൂഷൻ ക്യാമറകൾ, ആളില്ലാ കപ്പലുകൾ എന്നിവ സംയോജിപ്പിച്ചിരിക്കുന്നു.

ആധുനിക സാങ്കേതിക വിദ്യകൾ സമുദ്ര സുരക്ഷയിൽ പുതിയ തലത്തിലേക്ക് കുവൈറ്റിനെ നയിക്കുന്നതിൽ തീരദേശ സേനയുടെ നേതൃത്വത്തെ അദ്ദേഹം പ്രശംസിച്ചു. USVകളുടെ പ്രവർത്തനം കുവൈറ്റിന്റെ സമുദ്ര സുരക്ഷാ വൈദഗ്ധ്യത്തിന്റെ വളർച്ചയിൽ നിർണായകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related News