വ്യാജമായി പൗരത്വം നേടിയ പ്രവാസിക്ക് 12 വർഷം തടവും വൻ തുക പിഴയും

  • 01/07/2025



കുവൈത്ത് സിറ്റി: വ്യാജരേഖകൾ ചമച്ച് കുവൈത്തി പൗരത്വം നേടിയ സിറിയൻ പ്രവാസിക്ക് 12 വർഷം തടവും 961,000 കുവൈത്തി ദിനാർ പിഴയും വിധിച്ച് ക്രിമിനൽ കോടതി. മരണപ്പെട്ട ഒരു കുവൈത്തി പൗരന്‍റെ ബന്ധുവാണെന്ന് വ്യാജമായി അവകാശപ്പെട്ടാണ് ഇയാൾ പൗരത്വം നേടിയെടുത്തത്. മരണപ്പെട്ട പൗരനുമായി ചേർന്ന് പ്രതിയുടെ പിതാവ് നടത്തിയ ഗൂഢാലോചനയിലൂടെയാണ് മകനെ ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തിയത്. ഇതിന് പകരമായി പണം കൈപ്പറ്റിയെന്നും അന്വേഷണത്തിൽ കണ്ടെത്തി. 

ഈ തട്ടിപ്പിലൂടെ പ്രതിക്ക് നിരവധി പൗരത്വ ആനുകൂല്യങ്ങൾ അനധികൃതമായി ലഭിച്ചു. ഇതിൽ പ്രതിരോധ മന്ത്രാലയത്തിലെ ജോലി, വിരമിക്കൽ ആനുകൂല്യങ്ങൾ, ശമ്പളം, പെൻഷൻ, ഭവന ബത്ത, സർക്കാർ ഭവന പ്ലോട്ടിന് വേണ്ടിയുള്ള ശ്രമം എന്നിവയെല്ലാം ഉൾപ്പെടുന്നു. ഈ അനധികൃത നേട്ടങ്ങളെല്ലാം കണക്കിലെടുത്താണ് കോടതി ഇയാൾക്ക് തടവും വലിയ തുക പിഴയും വിധിച്ചത്.

Related News