സാൽമിയയിൽ 28 നിയമലംഘനങ്ങൾ കണ്ടെത്തിയതായി കുവൈത്ത് മുനസിപ്പാലിറ്റി

  • 25/06/2025


കുവൈത്ത് സിറ്റി: മുനിസിപ്പാലിറ്റിയുടെ ഓഡിറ്റ്, സേവന നിരീക്ഷണ ടീമുകൾ നടത്തുന്ന നാലാമത്തെ പരിശോധന കാമ്പയിൻ ആരംഭിച്ചതായി പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. കടകളുടെയും പരസ്യങ്ങളുടെയും ലൈസൻസുകൾ ഈ കാമ്പയിനിൽ പരിശോധിക്കും. ജൂൺ മാസം മുഴുവൻ ഈ പരിശോധന തുടരും. നിയമലംഘകർക്കെതിരെ ആവശ്യമായ എല്ലാ നിയന്ത്രണ നടപടികളും സ്വീകരിക്കുകയും ബന്ധപ്പെട്ട ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.

സാൽമിയയിൽ 28 നിയമലംഘനങ്ങൾ കണ്ടെത്തി എന്ന് ഡിപ്പാർട്ട്‌മെൻ്റ് പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി. പരസ്യം ചെയ്യാനുള്ള ലൈസൻസ് പുതുക്കാത്തത്, കാലാവധി കഴിഞ്ഞ ഹെൽത്ത് സർട്ടിഫിക്കറ്റുകളുള്ള തൊഴിലാളികളെ നിയമിച്ചത്, ലൈസൻസില്ലാതെ പരസ്യങ്ങൾ സ്ഥാപിച്ചത്, പരസ്യങ്ങൾ പരിപാലിക്കാത്തത്, പുരുഷന്മാരുടെ സ്ഥാപനത്തിൽ സ്ത്രീകളെ ജോലിക്കെടുത്തത്, കടയുടെ പൊതുവായ ശുചിത്വം പാലിക്കാത്തത് എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, നിയമലംഘനം നടത്തിയ 15 പരസ്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു.

Related News