രാജ്യത്തെ അവശ്യഭക്ഷ്യവസ്തുക്കളുടെ ലഭ്യത സുസ്ഥിരമെന്ന് വാണിജ്യ മന്ത്രാലയം

  • 23/06/2025



കുവൈത്ത് സിറ്റി: രാജ്യത്തെ അവശ്യഭക്ഷ്യവസ്തുക്കളുടെ ലഭ്യത പൂർണ്ണമായും സുസ്ഥിരമാണെന്നും ഒരു കുറവുമില്ലെന്നും വാണിജ്യ വ്യവസായ മന്ത്രാലയം സ്ഥിരീകരിച്ചു. വിപണിയിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്. എല്ലാ വിൽപന കേന്ദ്രങ്ങളിലും ഗോഡൗണുകളിലും സാധനങ്ങൾ സ്ഥിരമായി ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഭക്ഷ്യസുരക്ഷയുടെ ഉത്തരവാദിത്തമുള്ള സ്ഥാപനം എന്ന നിലയിൽ നിലവിലെ സാഹചര്യം മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുള്ള അൽ ഹർസ് അറിയിച്ചു. 

പ്രാദേശിക ഫാക്ടറികളിലെ ജല ഉൽപ്പാദനം എല്ലാവരുടെയും ആവശ്യങ്ങൾ തടസ്സമില്ലാതെ നിറവേറ്റാൻ 24 മണിക്കൂറും തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിതരണ ശൃംഖലകൾ സാധാരണ നിലയിലും സുഗമമായും പ്രവർത്തിക്കുന്നുണ്ട്. വിപണികളിലേക്ക് സാധനങ്ങൾ എത്താൻ തടസ്സങ്ങളൊന്നുമില്ലെന്ന് അൽ ഹർസ് പറഞ്ഞു. സഹകരണ സംഘങ്ങളും വിൽപന കേന്ദ്രങ്ങളും കാര്യമായ ബുദ്ധിമുട്ടുകളില്ലാതെ സാധാരണ പ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related News