വീടുകളിലേക്ക് വിതരണം ചെയ്യുന്ന വെള്ളം 100 ശതമാനം ശുദ്ധം, ജല ശേഖരം 85% കവിഞ്ഞു; ജല മന്ത്രാലയം

  • 23/06/2025



കുവൈത്ത് സിറ്റി: വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം വീടുകളിലേക്ക് വിതരണം ചെയ്യുന്ന വെള്ളം ഉയർന്ന ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ കർശനമായ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ടെന്ന് അധികൃതര്‍. ഈ വെള്ളം 100 ശതമാനം അന്താരാഷ്ട്ര നിലവാരം പുലർത്തുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

വിവിധ നെറ്റ്‌വർക്കുകളിൽ നിന്നും ഉൽപ്പാദന പ്ലാന്‍റുകളിൽ നിന്നും ജല സാമ്പിളുകൾ തുടർച്ചയായി ശേഖരിച്ച് മന്ത്രാലയത്തിന്‍റെ അത്യാധുനിക ലബോറട്ടറികളിൽ പരിശോധിക്കുന്നുണ്ട്. യാതൊരുവിധ മലിനീകരണമോ മാലിന്യങ്ങളോ ഇല്ലെന്ന് ഉറപ്പാക്കുന്നു. ജല ഉൽപ്പാദനവും വിതരണ പ്രവർത്തനങ്ങളും യാതൊരു തടസ്സവുമില്ലാതെ സാധാരണ നിലയിൽ തുടരുകയാണെന്ന് പൗരന്മാർക്കും താമസക്കാർക്കും മന്ത്രാലയം ഉറപ്പ് നൽകി. രാജ്യത്തിൻ്റെ തന്ത്രപരമായ ജല ശേഖരം നിലവിൽ 85 ശതമാനത്തിലധികം കടന്നിട്ടുണ്ടെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

Related News