കുവൈത്തിൽ അനുഭവപ്പെടുന്ന അമിതമായ താപനില; വിലയിരുത്തി വിദഗ്ധര്‍

  • 23/06/2025



കുവൈത്ത് സിറ്റി: കുവൈത്തിൽ അനുഭവപ്പെടുന്ന അമിതമായ താപനിലയും മണൽക്കാറ്റും രാജ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്തി വിദഗ്ധര്‍. വിവിധ മേഖലകളിൽ നിന്ന് പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കാൻ രാജ്യം സ്വീകരിക്കുന്ന നടപടികൾ കുവൈത്ത് കാലാവസ്ഥാ വ്യതിയാന അതോറിറ്റിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വിലയിരുത്തുകയാണ്. ജർമ്മനിയിലെ ബോണിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കൺവെൻഷൻ ചർച്ചകളിൽ കുവൈത്ത് പങ്കെടുക്കുന്നതിന്‍റെ ഭാഗമാണിത്. ജൂൺ 16ന് ആരംഭിച്ച ചർച്ചകൾ അടുത്ത വ്യാഴാഴ്ച വരെ തുടരും. 193 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്.

പ്രതിനിധി സംഘത്തിൽ വിദേശകാര്യ മന്ത്രാലയം, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം, എണ്ണ മന്ത്രാലയം, കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ, കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി, കുവൈത്ത് ഓയിൽ കമ്പനി, ഗൾഫ് ഓയിൽ കമ്പനി, കുവൈത്ത് ഇന്‍റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനി, പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി, ഇന്‍റർനാഷണൽ പെട്രോളിയം കമ്പനി, കുവൈത്ത് ഓയിൽ ടാങ്കർ കമ്പനി, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, ഇക്വേറ്റ് (EQUATE), ഗൾഫ് ക്രയോ (Gulf Cryo), കൂടാതെ കാലാവസ്ഥാ വ്യതിയാനത്തിനായുള്ള അറബ് യൂത്ത് കൗൺസിലിന്‍റെ പ്രതിനിധികൾ എന്നിവരും ഉൾപ്പെടുന്നു.

Related News