സഹകരണ സംഘങ്ങളിലുള്ള സ്റ്റോക്കുകളുടെ അവസ്ഥ വിലയിരുത്തി ഫർവാനിയ ഗവർണർ

  • 22/06/2025


കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണർ ഷെയ്ഖ് അഥ്ബി നാസർ അൽ അഥ്ബി അൽ സബാഹ് ഫർവാനിയ ഗവർണറേറ്റിന്റെ സ്ട്രാറ്റജിക് സ്റ്റോക്ക് എമർജൻസി ടീം തലവൻ സാലിഹ് അൽ എനേസിയുമായി ചർച്ച നടത്തി. ഫർവാനിയ ഗവർണറേറ്റിലെ സഹകരണ സംഘങ്ങളിലുള്ള സ്റ്റോക്കുകളുടെ നിലവിലെ അവസ്ഥയെക്കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കൂടാതെ, അടിയന്തിര സാഹചര്യങ്ങളിൽ നടപ്പിലാക്കേണ്ട പ്രവർത്തന രീതികളെക്കുറിച്ചും അടിയന്തിര പദ്ധതികളെക്കുറിച്ചും വിശദമായ വിവരണം നൽകി. സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ എമർജൻസി ടീം നിർവഹിച്ച സുപ്രധാന പങ്കിനെ ഗവർണർ അഭിനന്ദിച്ചു. പൗരന്മാർക്കും താമസക്കാർക്കുമിടയിൽ ആത്മവിശ്വാസം വളർത്തുന്നതിൽ ടീം ചെയ്ത നിസ്തുലമായ പ്രവർത്തനങ്ങളെയും തന്ത്രപരമായ കരുതൽ ശേഖരം ശക്തിപ്പെടുത്തുന്നതിലും ഭക്ഷ്യസുരക്ഷ നിലനിർത്തുന്നതിലും അവർ നടത്തിയ അക്ഷീണ പ്രയത്നങ്ങളെയും അദ്ദേഹം പ്രകീർത്തിച്ചു.

Related News