രാസ, റേഡിയോ ആക്ടീവ് പ്രവർത്തനങ്ങളുടെ നിരീക്ഷണം തുടര്‍ന്ന് കുവൈത്ത്

  • 21/06/2025



കുവൈത്ത് സിറ്റി: ഷെയ്ഖ് സലേം അൽ അലി സെന്‍റര്‍ രാസവസ്തുക്കളുടെയും റേഡിയോആക്ടീവ് വസ്തുക്കളുടെയും ചോർച്ച നിരീക്ഷിക്കുന്നത് തുടരുകയാണെന്ന് കുവൈത്ത് നാഷണൽ ഗാർഡ് (KNG) ഡെപ്യൂട്ടി ചീഫ് ഷെയ്ഖ് ഫൈസൽ നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്. റേഡിയോആക്ടീവ്, രാസ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി സമർപ്പിച്ചിട്ടുള്ള കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ ഡെപ്യൂട്ടി ചീഫ് പരിശോധിച്ചു. കുവൈത്തിനെ ഏതൊരു ദോഷത്തിൽ നിന്നും സംരക്ഷിക്കാൻ കെഎൻജി ജാഗ്രതയോടെയും സജ്ജമായും നിലകൊള്ളുമെന്ന് ഡെപ്യൂട്ടി ചീഫ് വ്യക്തമാക്കി.

Related News