കുവൈത്തിൽ പൊടിക്കാറ്റ് തുടരും; ചൊവ്വാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത

  • 21/06/2025



കുവൈത്ത് സിറ്റി: രാജ്യത്ത് മണിക്കൂറിൽ 55 കിലോമീറ്ററിലധികം വേഗതയിൽ കാറ്റടിക്കുമെന്ന് മുന്നറിയിപ്പ്. പൊടി ഉയരാൻ സാധ്യതയുണ്ടെന്നും തുറന്ന സ്ഥലങ്ങളിൽ ദൂരക്കാഴ്ച 1,000 മീറ്ററിൽ താഴെ ആയേക്കുമെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടര്‍ ധരാര്‍ അല്‍ അലി പറഞ്ഞു. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്തിൽ രാജ്യത്ത് ചൂടും വരണ്ടതുമായ വായുപ്രവാഹവും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റും ഉണ്ടാകാം.

വൈകുന്നേരത്തോടെ പൊടിപടലങ്ങൾ ക്രമേണ അടങ്ങുമെന്നും, കടൽ തിരമാലകൾ ആറ് അടിയിൽ കൂടുതൽ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിലും കാറ്റ് സജീവമായി തുടരുമെന്നും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും അടുത്ത ചൊവ്വാഴ്ച ഇത് കൂടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രവചിച്ചു. ഈ ദിവസങ്ങളിലെ ഏറ്റവും കൂടിയ താപനില 46 നും 48 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. ഏറ്റവും കുറഞ്ഞ താപനില 31 നും 34 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Related News