നുവൈസീബ് പോർട്ടിൽ പുതിയ അത്യാധുനിക സ്കാനിംഗ് ഉപകരണം

  • 21/06/2025



കുവൈത്ത് സിറ്റി: നുവൈസീബ് പോർട്ടിൽ പുതിയ അത്യാധുനിക പാലറ്റ് പരിശോധനാ ഉപകരണം സ്ഥാപിച്ചതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.പോർട്ടിലെ നൂതന പരിശോധനാ സംവിധാനത്തെ ഇത് കൂടുതൽ ശക്തിപ്പെടുത്തും. പുതുതായി സ്ഥാപിച്ച ഈ ഉപകരണം സൂക്ഷ്മമായ സുരക്ഷാ സ്ക്രീനിംഗിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളിൽ ഒന്നാണെന്ന് ഭരണകൂടം ഔദ്യോഗിക പ്രസ്താവനയിൽ വിശദീകരിച്ചു. കള്ളക്കടത്ത് തടയുന്നതിലും ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിലും ഒരു പ്രധാന ഉപാധിയായി ഈ സംവിധാനം മാറും.

സമാനമായ ഹൈടെക് പരിശോധനാ സംവിധാനങ്ങൾ ഷുവൈഖ് പോർട്ട്, ദോഹ പോർട്ട്, എയർ കാർഗോ കസ്റ്റംസ്, സുലൈബിയ കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ, വെജിറ്റബിൾ മാർക്കറ്റ് എന്നിവിടങ്ങളിൽ ഇതിനകം സ്ഥാപിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. എല്ലാ കസ്റ്റംസ് തുറമുഖങ്ങളിലും അത്യാധുനിക സുരക്ഷാ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അധികൃതര്‍ പറഞ്ഞു. പരിശോധനാ, സ്ക്രീനിംഗ് സൊല്യൂഷനുകളിൽ അന്താരാഷ്ട്ര തലത്തിൽ മുൻപന്തിയിലുള്ള സ്മിത്ത്സ് ഡിറ്റക്ഷൻ (Smiths Detection) ആണ് ഈ ഉപകരണങ്ങൾ നിര്‍മ്മിച്ചത്.

Related News