ഈദ് അവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനം; സർക്കാർ ഏജൻസികളിൽ ഹാജർ നില 60 ശതമാനം മാത്രം

  • 11/06/2025



കുവൈത്ത് സിറ്റി: ഈദ് അല്‍ അദ്ഹയ്ക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനം സർക്കാർ ഏജൻസികളിൽ ഹാജർ നില ഏകദേശം 60 ശതമാനം മാത്രം. രാവിലെ തിരക്ക് കുറവായിരുന്നെങ്കിലും പിന്നീട് സാവധാനം വർദ്ധിച്ച് ഉച്ചയോടെ സാധാരണ നിലയിലായി. ജോലിക്ക് എത്താത്തവർക്കെതിരെ ഹാജർ നിയമങ്ങൾ ബാധകമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അവധിക്ക് ശേഷം മന്ത്രാലയത്തിലെ ജീവനക്കാരുടെ ഹാജർ നില 50 ശതമാനം ആയിരുന്നുവെന്ന് സാമൂഹിക കാര്യ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ഫാത്തിമ അൽ സലാമ അറിയിച്ചു. 

ജോലിയുടെ ക്രമം നിരീക്ഷിക്കുകയും വിവിധ മേഖലകളിലും ഡിപ്പാർട്ട്മെൻ്റുകളിലും പൂർണ്ണ ശേഷിയിലേക്ക് ഘട്ടം ഘട്ടമായി തിരിച്ചെത്തുകയും ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ആദ്യ ദിവസം ഹാജർ നില കുറവായിരുന്നിട്ടും, ഗുണഭോക്താക്കൾക്കുള്ള സേവനങ്ങൾ ഒരു തടസ്സവും കൂടാതെ ഉറപ്പാക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അൽ സലാമ ചൂണ്ടിക്കാട്ടി. ജീവനക്കാർ നിശ്ചിത നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അഡ്മിനിസ്ട്രേറ്റീവ് ലീഡർമാർ നേരിട്ട് സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും അവർ സ്ഥിരീകരിച്ചു.

Related News