നിയമലംഘനം; ഫർവാനിയയിൽ മൂന്ന് കടകൾ പൂട്ടി

  • 10/06/2025



കുവൈത്ത് സിറ്റി: വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ കൊമേഴ്സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റിലെ ഇൻസ്പെക്ഷൻ, എമർജൻസി ടീമുകൾ, വാണിജ്യ വിപണികളിലും കടകളിലും പരിശോധനകൾ ശക്തമാക്കി. വ്യാപാരികളും കടയുടമകളും വാണിജ്യ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. ഫർവാനിയ ഗവർണറേറ്റ് എമർജൻസി ഡിപ്പാർട്ട്‌മെന്റ് വിവിധ മാർക്കറ്റുകളിൽ തീവ്രമായ പരിശോധനാ കാമ്പയിൻ സംഘടിപ്പിച്ചു. ഇതിന്റെ ഫലമായി, ഇൻവോയ്സുകളിൽ രേഖപ്പെടുത്തിയിട്ടുള്ള വ്യവസ്ഥകൾ ലംഘിച്ചതിന് ദജീജിലെ ഒരു പാർട്ടി, വിവാഹ സപ്ലൈ സ്റ്റോർ, രണ്ട് ഫർണിച്ചർ കടകൾ എന്നിവയുൾപ്പെടെ മൂന്ന് കടകൾ അടപ്പിച്ചുവെന്ന് കൊമേഴ്സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ-അൻസാരി പറഞ്ഞു.ഫർവാനിയ ഇൻസ്പെക്ടർ മൻസൂർ അജുറൈദാൻ, ഇൻസ്പെക്ടർമാരായ ഹമദ് അൽ ബിദാൻ, തുർക്കി അൽ ദുബൈല, മിഷാരി അൽ മുതൈരി, ഗംലാസ് അൽ ഖുറൈനിജ് എന്നിവരുടെ നേതൃത്വത്തിലുള്ള എമർജൻസി ടീമിന്റെ ശ്രമങ്ങളെ അഅൻസാരി പ്രശംസിച്ചു. ഈദ് അൽ അദ്ഹയോടനുബന്ധിച്ച് ഭക്ഷ്യവസ്തുക്കളുടെയും മറ്റ് സാധനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഇൻസ്പെക്ഷൻ ടീമുകൾ എല്ലാ മാർക്കറ്റുകളിലും പരിശോധന തുടരുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

Related News