കുവൈത്തിൽ ഉയർന്ന താപനില, ഹ്യൂമിഡിറ്റി കൂടും

  • 10/06/2025



കുവൈത്ത് സിറ്റി: കുവൈത്ത്, സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും നഗരപ്രാന്തങ്ങളിലും ഹ്യൂമിഡിറ്റി വർദ്ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകനും പരിസ്ഥിതി വിദഗ്ദ്ധനുമായ ഇസ്സ റമദാൻ മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ഇത് കൂടുതലായിരിക്കും. അടുത്ത വ്യാഴാഴ്ച വരെ ഇത് തുടരും.

അടുത്ത വാരാന്ത്യത്തോടെ താപനില ഉയർന്നുതുടങ്ങും. ഉയർന്ന താപനില 48-നും 50-നും ഇടയിലായിരിക്കും, ഒരുപക്ഷേ അതിലും കൂടുതലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച, ജൂൺ 7-ന് ആരംഭിച്ച 'അൽ-തുരയ്യ' എന്നറിയപ്പെടുന്ന ഒരു സീസണിലൂടെയാണ് കുവൈത്ത് നിലവിൽ കടന്നുപോകുന്നത്.

Related News