ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച എംപിമാരുടെ സംഘങ്ങള്‍ വിദേശ പര്യടനം പൂര്‍ത്തിയാത്തി. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നയിച്ച സംഘവും ദൗത്യം പൂര്‍ത്തിയാക്കി നാളെ ഇന്ത്യയില്‍ എത്തും. ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം കോണ്‍ഗ്രസ് എം പി ശശി തരൂരിന്റെ പ്രതികരണവും ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.
എക്‌സില്‍ ഹിന്ദിയില്‍ പങ്കുവച്ച പോസ്റ്റില്‍ രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്‌തെന്നും ഭീകര പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്ന പാകിസ്ഥാന്റെ നയം തുറന്നു കാട്ടാന്‍ കഴിഞ്ഞെന്നും തരൂര്‍ വിശദീകരിക്കുന്നു. പാകിസ്ഥാനില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഭീകരതയെ ചെറുക്കാനുള്ള ഇന്ത്യയുടെ ശക്തമായ ദൃഢനിശ്ചയം ബോധ്യപ്പെടുത്താന്‍ സന്ദര്‍ശനം കൊണ്ട് സാധിച്ചു.
ലോകത്തിന് ഇപ്പോള്‍ സത്യം അറിയാം എന്നും തരൂര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു. 'നൂറു തവണ ജനിച്ചാലും നൂറു തവണയും അത് ചെയ്യും; എന്റെ രാജ്യത്തെ ഞാന്‍ ഹൃദയം തുറന്ന് സ്‌നേഹിക്കും; മാതൃരാജ്യത്തിനായി കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്തു, ലോകം മുഴുവന്‍ ഇപ്പോള്‍ സത്യം അറിയുന്നു. ഞങ്ങള്‍ അഹിംസയെ സ്‌നേഹിക്കുന്നവരാണ്. ഞങ്ങളെ തുറന്ന മനസ്സോടെ സ്വീകരിച്ച രാജ്യത്തും വിദേശത്തുമുള്ള രാജ്യ സ്‌നേഹികള്‍ക്കും എന്റെയും അംഗങ്ങളുടെയും പേരില്‍ നന്ദി അറിയിക്കുന്നു. ജയ് ഹിന്ദ്! - എന്നാണ് തരൂരിന്റെ കുറിപ്പ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?