2026ല്‍ തമിഴ്നാട്ടിലും ബംഗാളിലും ബിജെപി ഭരണം ഉറപ്പ്; സ്റ്റാലിന്റെ അഴിമതിയുടെ നീണ്ട പട്ടിക കൈയിലുണ്ട്: അമിത് ഷാ

  • 08/06/2025

2026-ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃത്വം നല്‍കുന്ന സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഴിമതിക്കാരായ ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കാന്‍ കാത്തിരിക്കുകയാണ് തമിഴ്‌നാട്ടിലെ ജനങ്ങളെന്നും 2026-ല്‍ തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ബിജെപി ഭരണം ഉറപ്പാണെന്നും അമിത് ഷാ മധുരയില്‍ പറഞ്ഞു.

മധുരയില്‍ നടന്ന ബിജെപി പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലു വർഷത്തെ ഭരണത്തിനിടെ അഴിമതിയുടെ എല്ലാ പരിധികളും ഡിഎംകെ ലംഘിച്ചു. കേന്ദ്ര സർക്കാർ നല്‍കിയ 450 കോടി രൂപയുടെ പോഷകാഹാര കിറ്റുകള്‍ ഒരു സ്വകാര്യ കമ്ബനിക്ക് കൈമാറിയതിലൂടെ ഡിഎംകെ വലിയ അഴിമതി നടത്തി. ദരിദ്രർക്ക് ഭക്ഷണം നിഷേധിച്ച സർക്കാരാണ് സ്റ്റാലിന്റേതെന്നും അമിത് ഷാ പറഞ്ഞു.

Related News