യുഎസിൽ നിന്നുള്ള കോഴിയിറച്ചി ഇറക്കുമതിക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി

  • 08/06/2025


കുവൈത്തി സിറ്റി: കോഴിയിറച്ചി ഇറക്കുമതിക്ക് ഇറാനും യു എസിനും ഏർപ്പെടുത്തിയ നിരോധനം നീക്കി കുവൈത്ത്. ഇറാനിലും അമേരിക്കയുടെ ചില ഭാഗങ്ങളിലും അത്യധികം പകർച്ചവ്യാധിയായ പക്ഷിപ്പനി (Highly Pathogenic Avian Influenza) പൊട്ടിപ്പുറപ്പെട്ടത് അവസാനിച്ചതിനെത്തുടർന്നാണ് നിയന്ത്രണം നീക്കിയത്. എല്ലാത്തരം കോഴിയിറച്ചിയുടെയും (പുതിയത്, തണുപ്പിച്ചത്, ശീതീകരിച്ചത്, സംസ്കരിച്ചെടുത്തത്) കൂടാതെ അതിന്റെ ഉത്പന്നങ്ങൾ, അനുബന്ധ ഉത്പന്നങ്ങൾ, മുട്ടകൾ എന്നിവയുടെ ഇറക്കുമതിക്കുള്ള നിരോധനം നീക്കി വാണിജ്യ മന്ത്രാലയം ഉത്തരവിട്ടു. എന്നാൽ, അത്യധികം പകർച്ചവ്യാധിയായ പക്ഷിപ്പനി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ചില യുഎസ് സംസ്ഥാനങ്ങൾ, ബ്രസീൽ, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിൽ നിന്ന് എല്ലാത്തരം കോഴിയിറച്ചിയുടെയും (പുതിയത്, തണുപ്പിച്ചത്, ശീതീകരിച്ചത്, സംസ്കരിച്ചെടുത്തത്) അതിന്റെ അനുബന്ധ ഉത്പന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകളും പുറപ്പെടുവിച്ചു.

Related News