നിയമ ലംഘനം;16 ഓളം സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്

  • 08/06/2025



കുവൈത്ത് സിറ്റി: നിരവധി കമ്പനികളും കടകളും അടച്ചുപൂട്ടാൻ ഏകദേശം പതിനാറോളം ഭരണപരമായ തീരുമാനങ്ങൾ പുറപ്പെടുവിച്ച് വാണിജ്യ മന്ത്രാലയം. ഫർവാനിയ, ക്യാപിറ്റൽ, ജഹ്റ എന്നിവിടങ്ങളിലെ കടകൾ പൂട്ടാനാണ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി മർവ അൽ ജയ്ദാൻ ഉത്തരവിട്ടത്. നിയമപരവും നിയന്ത്രണപരവുമായ കാര്യങ്ങളിൽ ഗുരുതരമായ ലംഘനങ്ങൾ നടത്തിയെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് ഈ നടപടി.

അലങ്കാര വസ്തുക്കൾ, വിവാഹ ഒരുക്കങ്ങൾ, ഇവന്റ് മാനേജ്‌മെന്റ്, ഉപകരണ വാടകയ്ക്ക് നൽകൽ, റെഡിമെയ്ഡ് വാതിലുകൾ, ജനലുകൾ, പൊതുവ്യാപാരം, കരാർ ജോലികൾ, ലിഫ്റ്റുകൾ, ഫർണിച്ചർ, വനിതാ തയ്യൽ, സ്വർണ്ണാഭരണങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് ഈ തീരുമാനങ്ങൾ എന്നും, ഉത്തരവാദികൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി വാണിജ്യ പ്രോസിക്യൂഷന് കൈമാറിയതായും വൃത്തങ്ങൾ സ്ഥിരീകരിച്ചു.

Related News