കുവൈത്തിലെ മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും പെരുന്നാൾ തിരക്ക്

  • 07/06/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും പെരുന്നാൾ തിരക്ക്, രാജ്യത്തുടനീളമുള്ള സഹകരണ സ്ഥാപനങ്ങളിലും സമാന്തര വിപണികളിലും വലിയ തിരക്കും കച്ചവടവും ദൃശ്യമായി. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് ഷോപ്പിംഗിലും വാങ്ങലുകളിലുമുള്ള വർദ്ധനവ് ഏകദേശം 37 ശതമാനം ആയിട്ടുണ്ട് എന്നാണ് വിപണികളിലെയും സഹകരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ പറയുന്നത്. 

റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഷൂസുകൾ, സുഗന്ധദ്രവ്യങ്ങൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ എന്നിവയ്‌ക്കൊപ്പം, പ്രത്യേക അവസരങ്ങളിൽ പതിവായി വാങ്ങുന്ന ഭക്ഷണ സാധനങ്ങൾക്കും വീട്ടുപകരണങ്ങൾക്കും ആവശ്യക്കാർ വർദ്ധിച്ചു. മാളുകളിലും ജനപ്രിയ വിപണികളിലും, പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ, വലിയ തിരക്കും ഷോപ്പിംഗിന്റെ തിരക്കും അനുഭവപ്പെട്ടു. വ്യാപാര സ്ഥാപനങ്ങളിൽ നിരവധി ഓഫറുകളും കിഴിവുകളുമാണ് പെരുന്നാളിനോടനുബന്ധിച്ച് ഉപഭോക്താക്കളെ ആകർഷിക്കാനായി ഒരുക്കിയിരിക്കുന്നത്.

Related News