പെരുന്നാൾ അവധിക്കാലം; മുന്നറിയിപ്പുമായി ഫയർ ഫോഴ്സ്

  • 07/06/2025




കുവൈത്ത് സിറ്റി: കടലിലോ നീന്തൽക്കുളങ്ങളിലോ കുട്ടികളെ ശ്രദ്ധിക്കാതെ വിടരുതെന്ന് ജനറൽ ഫയർ ഫോഴ്സ് പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും അശ്രദ്ധയോ മേൽനോട്ടമില്ലായ്മയോ മൂലം ഉണ്ടാകാവുന്ന അപകടങ്ങൾ ഒഴിവാക്കാനും വേണ്ടിയാണ് നിർദേശം. പ്രതിരോധ നടപടികൾ പാലിക്കേണ്ടതിന്റെ ആവശ്യകത കുവൈത്ത് ഫയർ ഫോഴ്സ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് ചൂണ്ടിക്കാട്ടി. കുട്ടികളെ നേരിട്ട് തന്നെ നിരീക്ഷിക്കുക. ലൈഫ്ബൂയ്സ് പോലുള്ള സുരക്ഷാ ഉപകരണങ്ങൾ നൽകുക, നീന്തൽക്കുളങ്ങളിൽ കുട്ടികളെ തനിച്ച് വിടുന്നത് ഒഴിവാക്കുക എന്നിവ പ്രധാനമാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Related News