ഈദിയ; പുത്തൻ കുവൈറ്റ് ദിനാറുകൾ പുറത്തിറക്കി സെൻട്രൽ ബാങ്ക്

  • 01/06/2025

 


കുവൈറ്റ് സിറ്റി : പെരുന്നാളിന് മുന്നോടിയായി പുത്തൻ കറൻസി നോട്ടുകൾ പ്രാദേശിക ബാങ്കുകൾക്ക് നൽകിയതായി കുവൈറ്റ് സെൻട്രൽ ബാങ്ക് അറിയിച്ചു. ഔദ്യോഗിക പ്രവൃത്തി സമയങ്ങളിൽ ബാങ്കുകളിലും അവയുടെ ശാഖകളിലും പുതിയ നോട്ടുകൾ ലഭിക്കുമെന്ന് ബാങ്ക് ശനിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. പെരുന്നാളിന് സമ്മാനമായി നൽകാനാണ് (ഈദിയ ) പുതിയ ബാങ്ക് നോട്ടുകൾക്ക്‌ ആവശ്യക്കാരേറെയുള്ളത്.

Related News