കുവൈത്തികൾക്കും പ്രവാസികൾക്കും ജോർജിയയിലേക്ക് ഇനി വിസ രഹിത യാത്ര

  • 29/05/2025


കുവൈത്ത് സിറ്റി: കുവൈത്തും ജോർജിയയും തമ്മിലുള്ള മികച്ച ബന്ധത്തെ പ്രശംസിച്ച് യൂറോപ്യൻ കാര്യ സഹമന്ത്രി സാദിഖ് മറാഫി. വിവിധ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇരു രാജ്യങ്ങൾക്കും താൽപ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ജോർജിയയുമായി നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 33-ാം വാർഷികം ആഘോഷിക്കുകയാണ് കുവൈത്ത്. ഇത് മികച്ച ബന്ധമാണ്, എല്ലാ മേഖലകളിലും ഇത് വികസിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നും സാദിഖ് മറാഫി കൂട്ടിച്ചേർത്തു. 

ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് ഉന്നതതല പരസ്പര സന്ദർശനങ്ങൾക്ക് ക്രമീകരണങ്ങൾ നടന്നുവരികയാണെന്നും വരാനിരിക്കുന്ന സന്ദർശനങ്ങളിൽ സഹകരണ ഉടമ്പടികൾ ഒപ്പിടാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ജോർജിയ സന്ദർശിക്കുന്ന കുവൈത്തി വിനോദസഞ്ചാരികളുടെ എണ്ണം വർദ്ധിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. കുവൈത്ത്, ജോർജിയയുടെ പ്രധാന അന്താരാഷ്ട്ര പങ്കാളിയാണെന്ന് കുവൈത്തിലെ ജോർജിയൻ അംബാസഡർ നോഷ്രെവൻ ലോംറ്റാറ്റിഡ്‌സെയും പറഞ്ഞു. കുവൈത്തികൾക്കും പ്രവാസികൾക്കും ജോർജിയയിലേക്ക് ഇനി വിസ രഹിത യാത്രയാകുമെന്നും അദ്ദേഹം പറഞ്ഞു.

Related News