കുവൈത്തിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ വിനോദ പദ്ധതികൾ

  • 28/05/2025



കുവൈത്ത് സിറ്റി: പൗരന്മാരുടെയും താമസക്കാരുടെയും പ്രതീക്ഷകൾ നിറവേറ്റുന്നതിനായി വിപുലമായ വിനോദ പദ്ധതികൾ നടപ്പിലാക്കി കുവൈറ്റിത്തിന്‍റെ ടൂറിസം മേഖലയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് മുബാറക് അല്‍ കബീര്‍ ഗവർണർ ഷെയ്ഖ് സബാഹ് ബദർ സബാഹ് അൽ സലേം അൽ സബാഹ്. മെസ്സില ബീച്ച് (ഘട്ടം 2) പദ്ധതിയുടെ പരിശോധനാ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പദ്ധതിയെ ഒരു ആധുനിക വിനോദ കേന്ദ്രമായും കുവൈറ്റിത്തിന്‍റെ വിനോദ, ടൂറിസം മേഖലയ്ക്ക് ഒരു പ്രധാന കൂട്ടിച്ചേർക്കലായും അദ്ദേഹം വിശേഷിപ്പിച്ചു. പ്രാദേശികമായും ഗൾഫ് മേഖലയിലും സന്ദർശകർക്ക് വൈവിധ്യവും ഉയർന്ന നിലവാരമുള്ള അനുഭവം ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ അഭിലാഷങ്ങൾക്ക് അനുസൃതമായി ടൂറിസം സൗകര്യങ്ങൾ നവീകരിക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും സ്വകാര്യ മേഖലയുമായുള്ള സഹകരണത്തിന്‍റെ പ്രാധാന്യവും ഗവർണർ ചൂണ്ടിക്കാട്ടി.

Related News