ഇന്ത്യൻ പ്രതിനിധി സംഘത്തിനൊപ്പം കുവൈത്തിലെത്തിയ ഗുലാം നബി ആസാദിനെ അസുഖത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • 28/05/2025




കുവൈറ്റ് സിറ്റി : ഉന്നതതല സർവകക്ഷി പ്രതിനിധി സംഘത്തിനൊപ്പമെത്തിയ മുൻ കേന്ദ്രമന്ത്രി ഗുലാം നബി ആസാദിനെ അസുഖം ബാധിച്ചതിനെത്തുടർന്ന് കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിനിടയിൽ ഗുലാം നബി ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതായി പ്രതിനിധി സംഘത്തെ നയിക്കുന്ന പാർലമെന്റ് അംഗം ബൈജയന്ത് പാണ്ഡെ എക്‌സിൽ പറഞ്ഞു. അദ്ദേഹത്തിന്റെ നില മെച്ചപ്പെടുകയാണെന്നും, മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും ചില തുടർ പരിശോധനകൾ ആവശ്യമാണെന്നും പാണ്ഡെ അറിയിച്ചു. ബഹ്‌റൈനിലും കുവൈറ്റിലും നടന്ന യോഗങ്ങളിൽ അദ്ദേഹം വളരെ പ്രധാനപ്പെട്ട സംഭാവന നൽകിയതായും അദ്ദേഹത്തിന്റെ അസുഖത്തിൽ ഞങ്ങൾ ദുഃഖിതരാണെന്നും പാണ്ഡെ പറഞ്ഞു. 

"കുവൈറ്റിലെ കടുത്ത ചൂട് കാരണം എന്റെ ആരോഗ്യത്തെ ബാധിച്ചിട്ടും, അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഞാൻ സുഖമായിരിക്കുന്നു, എന്റെ അവസ്ഥ മെച്ചപ്പെട്ടുവരികയാണ്. എല്ലാ പരിശോധനകളുടെയും ഫലങ്ങൾ സാധാരണമാണ്. നിങ്ങളുടെ ആശങ്കയ്ക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി" എന്ന് ആസാദ് 'എക്‌സിൽ' പറഞ്ഞു. അസുഖത്തെത്തുടർന്ന് ഗുലാം നബി ആസാദ് സൗദി, അൽജീരിയ സന്ദർശനങ്ങളിൽ പങ്കെടുക്കില്ല.

Related News