വമ്പൻ തുക തട്ടിയെടുത്ത് നിരവധി പൗരന്മാരെ വഞ്ചിച്ച മുൻ സർക്കാർ ഉദ്യോ​ഗസ്ഥൻ പിടിയിൽ

  • 28/05/2025


കുവൈത്ത് സിറ്റി: വമ്പൻ തുക തട്ടിയെടുത്ത് നിരവധി പൗരന്മാരെ വഞ്ചിച്ച വിരമിച്ചയാളെ ഒളിത്താവളത്തിൽ നിന്ന് നാടകീയമായി പിടികൂടി. ഇയാൾ ഏകദേശം 90,000 കുവൈത്തി ദിനാർ തട്ടിയെടുത്ത് നിരവധി പൗരന്മാരെ വഞ്ചിച്ചതായി കണ്ടെത്തി. പിടിയിലാകുന്നത് ഒഴിവാക്കാൻ പ്രതി താടി വളർത്തി കണ്ണട ധരിച്ച് രൂപമാറ്റം വരുത്തിയിരുന്നു. സർക്കാർ ഇടപാടുകൾ വേഗത്തിലാക്കാൻ കഴിയുന്ന സ്വാധീനമുള്ള വ്യക്തിയാണെന്ന് ഇയാൾ തെറ്റിദ്ധരിപ്പിച്ചിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. നിരവധി പേരിൽ നിന്ന് പരാതികൾ ലഭിച്ചു. 

ഇയാൾ ഇരകളോടൊപ്പം സർക്കാർ ഓഫീസുകളിൽ പോവുകയും, അവിടെ വെച്ച് ജീവനക്കാരെ ആത്മവിശ്വാസത്തോടെ അഭിവാദ്യം ചെയ്യുകയും. ഇങ്ങനെ സ്വാധീനവും പ്രവേശനവുമുണ്ടെന്ന് തോന്നിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരകൾക്ക് ഓരോരുത്തർക്കും 20,000 മുതൽ 30,000 ദിനാർ വരെ നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. പിന്നീട് പ്രതി വാഗ്ദാനങ്ങൾ പാലിക്കാതെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് അപ്രത്യക്ഷനാകുകയായിരുന്നു. ഏകദേശം 18 മാസം മുമ്പ് ഇരകളെ ആകർഷിക്കാൻ ഇയാൾ ഉപയോഗിച്ച അതേ സ്ഥാപനത്തിൽ നിന്ന് ഇയാൾ വിരമിച്ചതായി അന്വേഷകർ കണ്ടെത്തി.

Related News