കടൽനിരപ്പ് ഉയരം അളക്കുന്നതിനുള്ള സ്റ്റേഷൻ സ്ഥാപിച്ച് കുവൈത്ത്

  • 27/05/2025



കുവൈത്ത് സിറ്റി: കടൽനിരപ്പ് ഉയരം അളക്കുന്നതിനുള്ള സ്റ്റേഷൻ സ്ഥാപിച്ചതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് അറിയിച്ചു. രാജ്യത്തെ തീരദേശ ആസൂത്രണ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിന്റെ, പ്രത്യേകിച്ച് കടൽനിരപ്പ് ഉയരുന്നതിന്റെ ആഘാതങ്ങളെ നേരിടാനുള്ള രാജ്യത്തിന്റെ ശ്രമം ശക്തമാക്കാനുമാണ് ഈ നടപടി. പരിസ്ഥിതി, ലൈഫ് സയൻസസ് റിസർച്ച് സെന്റർ വഴി സ്ഥാപിച്ച ഈ സ്റ്റേഷൻ അറബിക്കടൽ മേഖലയിൽ തത്സമയ വിവരങ്ങൾ പ്രക്ഷേപണം ചെയ്യുന്ന ആദ്യത്തെ സ്റ്റേഷനാണ്. ഇത് തീരദേശ പരിസ്ഥിതിയിലെ കാലാവസ്ഥാ വ്യതിയാനം കൃത്യമായും കാര്യക്ഷമമായും നിരീക്ഷിക്കുന്നതിനുള്ള ഒരു പ്രധാന ഉപാധിയാക്കുന്നുവെന്നും ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

Related News