കഴിഞ്ഞ വർഷം 90,000-ത്തിലധികം പേർ രക്തം ദാനം ചെയ്തു

  • 27/05/2025



കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം 90,000-ത്തിലധികം പേർ സെൻട്രൽ ബ്ലഡ് ബാങ്കിനായി രക്തം ദാനം ചെയ്തതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി. ഈ ദാതാക്കൾ രോഗികളെ രക്ഷിക്കാൻ ഉദാരമായി രക്തം ദാനം ചെയ്തു. പ്ലേറ്റ്‌ലെറ്റുകൾ, പ്ലാസ്മ, ചുവന്ന രക്താണുക്കൾ എന്നിവയുൾപ്പെടെ 190,000-ത്തിലധികം രക്ത ഉത്പന്നങ്ങൾ ബാങ്ക് നിർമ്മിച്ചു. സെൻട്രൽ ബ്ലഡ് ബാങ്ക് സ്ഥാപിതമായതിന്റെ 60-ാം വാർഷികം, ലോക രക്തദാന ദിനാഘോഷം, രക്തദാതാക്കളെ ആദരിക്കൽ എന്നിവയോടനുബന്ധിച്ച് മന്ത്രി അൽ-അവാദി നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തുടനീളമുള്ള വിവിധ ആശുപത്രികളിൽ ക്യാൻസർ, തലസീമിയ രോഗികൾക്കും അടിയന്തര സാഹചര്യങ്ങളിലെ രോഗികൾക്കും ഏകദേശം 150,000 യൂണിറ്റ് രക്തം ലഭ്യമാക്കിയതായും അൽ അവാദി കൂട്ടിച്ചേർത്തു.

Related News