ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നതിനായി പ്രത്യേക സംവിധാനം

  • 25/05/2025



കുവൈത്ത് സിറ്റി: ചാരിറ്റി പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി നിലവിലുള്ള ചില പിഴവുകൾ പരിഹരിക്കുകയും സുതാര്യതയും സമഗ്രതയും ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ തുടര്‍ന്ന് കുവൈത്ത്. സംഭാവനകൾ താൽക്കാലികമായി നിർത്തിവച്ചതും മറ്റ് നടപടികളും പോലുള്ള സമീപകാല നടപടികൾ താൽക്കാലിക നിയന്ത്രണ നടപടികളാണ്. കുവൈത്തിന്‍റെ ചാരിറ്റി പ്രവർത്തനങ്ങൾ തുടരുകയാണെന്നും എന്നാൽ ഒരുവിധ തട്ടിപ്പുകളും അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

സംഭാവനകൾ ഒരു കേന്ദ്ര പ്ലാറ്റ്‌ഫോമിൽ മാത്രം ഒതുക്കി നിർത്തുന്നത് പ്രധാന നിർദ്ദേശങ്ങളിൽ ഒന്നാണ്. ഈ പ്ലാറ്റ്‌ഫോം വഴി മാത്രമേ സംഭാവനകൾ നൽകാൻ കഴിയൂ. ഈ പ്ലാറ്റ്‌ഫോം, ദാതാക്കളിൽ നിന്ന് ലഭിക്കുന്നതോ ഗുണഭോക്താക്കൾക്ക് കൈമാറുന്നതോ ആയ എല്ലാ സാമ്പത്തിക കൈമാറ്റങ്ങളുടെയും സമഗ്രത ഉറപ്പാക്കും. ഇത് പ്രാദേശികമായും അന്താരാഷ്ട്രീയമായും ഉള്ള സാമ്പത്തിക സുതാര്യതയുടെ ഉയർന്ന നിലവാരം പാലിക്കുകയും അങ്ങനെ കുവൈറ്റിത്തിന്‍റെ സൽപ്പേര് സംരക്ഷിക്കുകയും ചെയ്യും.

Related News