ദേശീയപാത തകര്‍ച്ച അഴിമതിയുടെ ഫലം; കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്

  • 23/05/2025

സംസ്ഥാനത്ത് ദേശീയപാത 66 തകര്‍ന്ന സംഭവം കേന്ദ്ര സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ കോണ്‍ഗ്രസ്. മോദി സര്‍ക്കാരിന്റെ അഴിമതിയുടെ തെളിവാണ് ദേശീയ പാതയുടെ തകര്‍ച്ചയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലാണ് കോണ്‍ഗ്രസ് കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ലക്ഷക്കണക്കിന് കോടി രൂപയ്ക്ക് ഹൈവേ നിര്‍മിക്കുന്നതിലെ കേന്ദ്ര സര്‍ക്കാര്‍ വന്‍ അഴിമതിക്ക് വഴിതുറന്നു. ക്രമക്കേടിന്റെ വ്യാപ്തി ഊഹിക്കാമോയെന്ന ചോദ്യവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരെ നേരിട്ട് കടന്നാക്രമിച്ചാണ് കോണ്‍ഗ്രസ് ദേശീയ പാത തകര്‍ച്ച ചര്‍ച്ചയാക്കുന്നത്.

Related News