ഇനി എല്ലാം ഒറ്റ ആപ്പില്‍; 'സ്വാറെയില്‍' പുറത്തിറക്കി റെയില്‍വേ

  • 23/05/2025

എല്ലാ സേവനങ്ങളും ഒറ്റ ആപ്പില്‍ ലഭ്യമാകുന്ന 'സ്വാറെയില്‍' ആപ്പ് പുറത്തിറക്കി ഇന്ത്യന്‍ റെയില്‍വെ. തെരഞ്ഞെടുത്ത ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് സ്വാറെയിലിന്റെ ബീറ്റ പതിപ്പ് ലഭ്യമാണ്.

ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ ഐആര്‍സിടിസി ക്രഡന്‍ഷ്യല്‍ വഴിയോ അല്ലെങ്കില്‍ പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്തോ ഉപയോഗിക്കാം. ഐആര്‍സിടിസി റെയില്‍ കണക്‌ട്, യുടിഎസ് തുടങ്ങി നേരത്തെ റെയില്‍വേയുടെ ഓരോ സേവനങ്ങള്‍ക്കും പ്രത്യേകം ആപ്പുകള്‍ ഉപയോഗിക്കണമായിരുന്നു. എന്നാല്‍ റെയില്‍വെയുമായി ബന്ധപ്പെട്ടുള്ള എല്ലാ സേവനങ്ങളും ഒരുമിച്ച്‌ ഒരു ആപ്പിലൂടെ ലഭ്യമാണ് എന്നതാണ് സ്വാറെയിലിന്റെ സവിശേഷത.

വളരെ എളുപ്പത്തില്‍ ലോഗിന്‍ ചെയ്ത് ഉപയോഗിക്കാമെന്നതാണ് സ്വാറെയിലിന്റെ മറ്റൊരു പ്രത്യേകത. യുടിഎസ് ആപ്പിലും റെയില്‍ കണക്‌ട് ആപ്പിലും ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ച ക്രെഡന്‍ഷ്യല്‍ ഉപയോഗിച്ച്‌ സ്വാറെയിലും ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കും.

Related News