6 ദിനാറിന്റെ ടെലിഫോൺ ബിൽ ഓൺലൈനായി അടച്ചു, കട്ടായത് 24,750 ദിനാർ

  • 21/05/2025



കുവൈത്ത് സിറ്റി: ബാങ്ക് രേഖ വ്യാജമായി നിർമ്മിച്ചു എന്ന് ആരോപിച്ച് ഒരു ഗൾഫ് പൗരൻ വാണിജ്യകാര്യ പ്രോസിക്യൂഷൻ ഓഫീസിൽ ഒരു കേസ് ഫയൽ ചെയ്തു. ഒരു പ്രാദേശിക ബാങ്കിന്റെയും ഒരു മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയുടെയും ശുപാർശ പ്രകാരമാണ് പരാതി സമർപ്പിച്ചത്. തനിക്ക് ആറ് കുവൈത്തി ദിനാറിന്‍റെ മൊബൈൽ ഫോൺ ബിൽ അടയ്‌ക്കേണ്ടതുണ്ടായിരുന്നു. ഗൂഗിൾ വഴി ടെലികോം കമ്പനിയുടെ വെബ്സൈറ്റ് തിരയുന്നതിനിടെ, യഥാർത്ഥ സൈറ്റിനോട് സാമ്യമുള്ള ഒരു വ്യാജ സൈറ്റിൽ അബദ്ധത്തിൽ പ്രവേശിച്ചു. ഏപ്രിൽ 21-ന് രാത്രി 10:12-നാണ് സംഭവം നടന്നതെന്ന് പരാതിക്കാരൻ പറയുന്നു. 

ആറ് ദിനാർ പേയ്‌മെന്റ് കോളത്തിൽ നൽകി തുടര്‍ന്ന് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ പേര്, പാസ്‌വേഡ് എന്നിവ നൽകി. എന്നാൽ, ഇടപാട് പൂർത്തിയാക്കാൻ കഴിയില്ലെന്ന് വെബ്സൈറ്റ് എന്നെ അറിയിച്ചു. തുടര്‍ന്ന് കേവലം രണ്ട് മിനിറ്റിനുള്ളിൽ -രാത്രി 10:12-നും 10:14-നും ഇടയിൽ അദ്ദേഹത്തിന് നാല് ടെക്സ്റ്റ് സന്ദേശങ്ങൾ ലഭിച്ചു. ഓരോ സന്ദേശവും അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് 24,750 ദിനാർ പിൻവലിച്ചതായി അറിയിക്കുന്നതായിരുന്നു. അദ്ദേഹം ഉടൻതന്നെ തന്റെ ബാങ്കുമായി ബന്ധപ്പെട്ടു. അതേ തുകയുടെ അഞ്ചാമത്തെ പിൻവലിക്കൽ ശ്രമം നടക്കുന്നതിന് മുമ്പ് ഒരു ജീവനക്കാരൻ കാർഡ് ബ്ലോക്ക് ചെയ്യുകയായിരുന്നു.

Related News