വമ്പൻ ഓഫറുകളുമായി ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പ്

  • 21/05/2025



കുവൈത്ത് സിറ്റി: മീൻ, മാംസം, കോഴി എന്നിവയുടെ വ്യാപാരികളായി ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ചാണ് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. സ്ഥിരീകരിക്കാത്ത വെബ്സൈറ്റുകളുമായോ സാമൂഹിക മാധ്യമ അക്കൗണ്ടുകളുമായോ ഇടപഴകുന്നത് ഒഴിവാക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വ്യക്തിഗത ബാങ്കിംഗ് വിവരങ്ങൾ മോഷ്ടിക്കാനും ഇരകളുടെ അക്കൗണ്ടുകൾ കാലിയാക്കാനും ലക്ഷ്യമിട്ടുള്ള തട്ടിപ്പുകളാണിവയെന്ന് മന്ത്രാലയം അറിയിച്ചു. 

ഈ തട്ടിപ്പ് വെബ്സൈറ്റുകളും ആപ്പുകളും ഭക്ഷണം, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് അവിശ്വസനീയമാംവിധം കുറഞ്ഞ വില വാഗ്ദാനം ചെയ്ത് ഉപയോക്താക്കളെ ആകർഷിക്കുന്നു. തങ്ങളുടെ മുഴുവൻ ബാങ്കിംഗ് വിവരങ്ങളും നൽകാൻ ഇരകളെ പലപ്പോഴും കബളിപ്പിക്കുന്നു. ഈ വഞ്ചനാപരമായ പ്രമോഷനുകൾക്ക് ഇരയായ നിരവധി പൗരന്മാരും പ്രവാസികളും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഒരു സുരക്ഷാ വൃത്തം വെളിപ്പെടുത്തി.

Related News