ഡോക്ടർമാരും മാധ്യമ പ്രവർത്തകരും അടക്കം ഉൾപ്പെടെ 154 വ്യക്തികളുടെ കുവൈത്തി പൗരത്വം റദ്ദാക്കി

  • 20/05/2025



കുവൈത്ത് സിറ്റി: 154 വ്യക്തികളുടെ കുവൈത്തി പൗരത്വം റദ്ദാക്കി. ഔദ്യോഗിക ഗസറ്റിൽ പൗരത്വം റദ്ദാക്കിയ ഡിക്രി നമ്പർ 88/2025 പ്രസിദ്ധീകരിച്ചു. അവരിലൂടെ പൗരത്വം നേടിയവരുടെയും പൗരത്വം റദ്ദാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്. കുവൈത്തിന് മികച്ച സേവനങ്ങൾ നൽകിയതിന് എന്ന വ്യവസ്ഥയിൽ കുവൈത്ത് പൗരത്വം നേടിയ ഡോക്ടർമാർ, പണ്ഡിതന്മാർ, മുൻ ഫുട്ബോൾ കളിക്കാർ, മാധ്യമ പ്രവർത്തകർ എന്നിവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു.

കുവൈത്ത് പൗരത്വ നിയമം നമ്പർ 15/1959 ലെയും അതിന്റെ ഭേദഗതികളിലെയും ആർട്ടിക്കിൾ 21 ബിസ്-എ അനുസരിച്ച്, മൂന്ന് വ്യക്തികളുടെയും അവരിലൂടെ പൗരത്വം നേടിയവരുടെയും പൗരത്വ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ മന്ത്രിസഭാ പ്രമേയം നമ്പർ 553/2025 ഉം ഔദ്യോഗിക ഗസറ്റ് പ്രസിദ്ധീകരിച്ചു. ഇത് വ്യാജരേഖാ കേസുകളുമായി ബന്ധപ്പെട്ടതാണ്. ശനിയാഴ്ച, കുവൈത്ത് പൗരത്വത്തെക്കുറിച്ച് അന്വേഷിക്കുന്ന സുപ്രീം കമ്മിറ്റിയുടെ ഇരട്ട പൗരത്വം കാരണം അഞ്ച് വ്യക്തികളുടെ പൗരത്വം റദ്ദാക്കിയതുമായി ബന്ധപ്പെട്ട രണ്ട് തീരുമാനങ്ങൾ ഔദ്യോഗിക ഗസറ്റിന്റെ അനുബന്ധത്തിൽ പ്രസിദ്ധീകരിച്ചരുന്നു. .

Related News