സ്വകാര്യ റെസിഡൻഷ്യൽ ഏരിയകളിൽ ചാരിറ്റബിൾ ഓർഗനൈസേഷനുകളും ചാരിറ്റബിൾ സ്ഥാപനങ്ങളും നിയമവിരുദ്ധമായി ഉപയോഗിക്കുന്ന 200 വീടുകൾ തിരിച്ചറിഞ്ഞു

  • 20/05/2025


കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റി, സ്വകാര്യ, മോഡൽ റെസിഡൻഷ്യൽ ഏരിയകളിൽ സ്ഥിതി ചെയ്യുന്ന ജീവകാരുണ്യ സംഘടനകളുടെയും നിയമം പാലിക്കാത്ത സ്ഥാപനങ്ങളുടെയും ആസ്ഥാനങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള ഫീൽഡ് ഇൻസ്പെക്ഷൻ ക്യാമ്പയിനുകൾ ആറ് ഗവർണറേറ്റുകളിലും തുടരുമെന്ന് അധികൃതര്‍. ആറ് ഗവർണറേറ്റുകളിലായി സ്വകാര്യ, മോഡൽ പാർപ്പിട മേഖലകളിൽ ജീവകാരുണ്യ സംഘടനകളും ചാരിറ്റികളും ആസ്ഥാനമായി ഉപയോഗിക്കുന്ന 200-ലധികം നിയമവിരുദ്ധ ഭവനങ്ങൾ മുനിസിപ്പാലിറ്റി കണ്ടെത്തിയിട്ടുണ്ട് എന്ന് ഹവല്ലി ഗവർണറേറ്റിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് ടീം മേധാവി മെഷാരി അൽ തുർകൈത്ത് പറഞ്ഞു. നിയമലംഘകരുമായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ഇൻസ്പെക്ഷൻ ടീമുകൾ ബന്ധപ്പെടുകയും സൈറ്റുകൾ ഉടൻ ഒഴിപ്പിക്കേണ്ടതിന്‍റെ ആവശ്യകത അവരെ അറിയിക്കുകയും ചെയ്തുവെന്ന് അൽ തുർകൈത്ത് കൂട്ടിച്ചേർത്തു. ഹവല്ലി ഗവർണറേറ്റിലെ ഫീൽഡ് ടീം ഏകദേശം 17 നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നുവെങ്കിലും, ബാക്കിയുള്ള ചാരിറ്റബിൾ സൊസൈറ്റികൾ പെട്ടെന്ന് പ്രതികരിക്കുകയും അവ ഉടൻ നീക്കം ചെയ്യുകയും ചെയ്തതിനാൽ ഏഴെണ്ണത്തിന് മാത്രമേ മുന്നറിയിപ്പ് നൽകിയിട്ടുള്ളൂവെന്ന് അദ്ദേഹം വിശദീകരിച്ചു.

Related News