അമീറിനെ അവഹേളിച്ച കേസ്; കുവൈത്ത് സർവകലാശാലാ വിദ്യാർത്ഥിനിക്ക് മൂന്നുവർഷം കഠിനതടവ്

  • 20/05/2025



കുവൈത്ത് സിറ്റി: കുവൈത്ത് സർവകലാശാലാ വിദ്യാർത്ഥിനിക്ക് മൂന്നുവർഷം കഠിനതടവ് ചുമത്തി അപ്പീൽ കോടതിയും ക്രിമിനൽ കോടതിയും പുറപ്പെടുവിച്ച വിധികൾ കാസേഷൻ കോടതി ശരിവെച്ചു. അമീറിനെ അവഹേളിച്ചതിനും, വ്യാജ അക്കൗണ്ട് ഉപയോഗിച്ച് സാമൂഹിക മാധ്യമമായ X-ൽ (മുമ്പ് ട്വിറ്റർ) ലേഖനങ്ങൾ പോസ്റ്റ് ചെയ്തതിലൂടെ ഭരണകൂടത്തെ അട്ടിമറിക്കാൻ പ്രേരിപ്പിച്ചതിനും വിദ്യാർത്ഥിനി കുറ്റക്കാരിയാണെന്നാണ് കണ്ടെത്തൽ. വിചാരണ വേളയിൽ, പ്രതി എല്ലാ കുറ്റങ്ങളും നിഷേധിച്ചു. തന്റെ അക്കൗണ്ട് കുവൈത്തിന് പുറത്ത് താമസിക്കുന്ന ഒരു പ്രവാസി ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും, ഈ വ്യക്തി തന്നെ ഭീഷണിപ്പെടുത്തുകയും തന്റെ പേരിൽ പ്രസിദ്ധീകരിച്ച ട്വീറ്റുകളും ലേഖനങ്ങളും നീക്കം ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നുവെന്നും അവർ മൊഴി നൽകിയിരുന്നു.

Related News