ഹൈക്കമാന്‍ഡ് കടുത്ത നടപടിക്ക്, തരൂരിനെ പാര്‍ലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ സ്ഥാനത്തു നിന്നും പിൻവലിച്ചേക്കും

  • 19/05/2025

പഹല്‍ഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ ഇന്ത്യൻ നിലപാട് വ്യക്തമാക്കാൻ വിദേശ രാജ്യങ്ങള്‍ സന്ദർശിക്കാനുള്ള പ്രതിനിധി സംഘത്തിലേക്ക് കോണ്‍ഗ്രസ് നല്‍കിയ പട്ടികയില്‍ പേരില്ലാത്ത ശശിതരൂരിനെ നിയോഗിച്ച സർക്കാർ നടപടിയും പ്രതിനിധി സംഘത്തെ നയിക്കാനുള്ള തരൂരിന്റെ തീരുമാനവും സംബന്ധിച്ച്‌ കോണ്‍ഗ്രസിനുള്ളില്‍ ഉരുത്തിരിഞ്ഞ അസ്വസ്ഥത മൂ‍ർച്ഛിക്കുന്നു. ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികളിലും ഇതിനെച്ചൊല്ലി അതൃപ്തി പുകയുകയാണ്.

ബിജെപി സർക്കാരിന്റെ സമ്മർദ്ദത്തിനും തരൂരിന്റെ കർശന നിലപാടിനും മുന്നില്‍ ഒടുവില്‍, ഹൈക്കമാൻഡ് വഴങ്ങിയെങ്കിലും, വിഷയത്തില്‍ പാർട്ടി പോംവഴികള്‍ തേടുന്നുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിനെ ഉള്‍പ്പെടുത്തിയത് മാത്രമല്ല, കോണ്‍ഗ്രസ് നല്‍കിയ പട്ടികയിലെ നാലില്‍ മൂന്ന് പേരെയും ഒഴിവാക്കിയ സർക്കാരിന്റെ നടപടിയും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും വലിയ ക്ഷീണമായി.

Related News