അതിർത്തി സംഘർഷങ്ങള്‍ക്ക് പിന്നാലെ ജമ്മു കശ്മീരിലെ സോപ്പോരയില്‍ സംസ്ഥാന അന്വേഷണ ഏജൻസിയുടെ വ്യാപക റെയിഡ്. ഭീകരപ്രവർത്തനങ്ങള്‍ക്ക് സഹായം എത്തിക്കുന്നവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്നാണ് വിശദീകരണം. അതിർത്തി മേഖലകളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കരസേന നോർത്തണ്‍ കമാൻഡർ ലഫ് ജനറല്‍ പ്രതീക് ശർമ്മ നേരിട്ടെത്തി വിലയിരുത്തി. ബാരാമുള്ള ജില്ലയില്‍ ഡ്രോണ്‍ പറത്തല്‍ തല്‍കാലികമായി നിരോധിച്ചിരിക്കുകയാണ്.
അതേ സമയം, അതിർത്തിയില്‍ പാക് ഷെല്ലാക്രമണത്തില്‍ നാശനഷ്ടമുണ്ടായവർക്ക് ജമ്മു കശ്മീർ സർക്കാർ ഉടൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും.വീടുകള്‍ നഷ്ടമായവർക്ക് പ്രത്യേക സഹായ ധനം പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാനത്തിന്റെ അറിയിപ്പ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?