ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയ റിപ്പോർട്ടിന് അംഗീകാരം

  • 13/05/2025


കുവൈറ്റ് സിറ്റി : ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുള്ള ഒരു ചുവടുവയ്പായി, ഹ്രസ്വ, ഇടത്തരം, ദീർഘകാല എന്നീ 6 പ്രധാന ഗതാഗത പരിഹാരങ്ങൾ ഉൾക്കൊള്ളുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ അന്തിമ റിപ്പോർട്ട് മന്ത്രിമാരുടെ കൗൺസിൽ അംഗീകരിച്ചു, അവ നടപ്പിലാക്കാൻ 9 സർക്കാർ ഏജൻസികളെ ചുമതലപ്പെടുത്തി.

ഹ്രസ്വകാല നടപടികൾ (1-2 വർഷം): പീക് സമയത്ത് ഗതാഗതം കുറയ്ക്കുന്നതിനായി സ്കൂൾ ബസുകൾ വർദ്ധിപ്പിക്കുക, ജോലി സമയം ഇളവ്, വൈകീട്ട് ഷിഫ്റ്റുകൾ, സ്കൂൾ സമയങ്ങൾ വ്യത്യാസപ്പെടുത്തൽ തുടങ്ങിയ നടപടി മാർഗങ്ങൾ ഉൾക്കൊള്ളുന്നു.

മദ്ധ്യകാലിക നടപടികൾ (3-5 വർഷം): ഗതാഗതക്കുരുക്ക് സമിതി വീണ്ടും സജീവമാക്കൽ, പൊതു ഗതാഗതം നിയന്ത്രിക്കുന്നതിൽ റോഡുകളും ഭൂമി ഗതാഗതവും കൈകാര്യം ചെയ്യുന്ന പൊതു അതോറിറ്റിയുടെ പങ്ക് ശക്തിപ്പെടുത്തൽ എന്നിവയാണു പ്രധാനമായും.

ദീർഘകാലിക നടപടികൾ (5+ വർഷം): റോഡ് നെറ്റ്‌വർക്കിന്റെ വികസനം, കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ നാലാമത്തെ ഘടനാപരമായ പദ്ധതിയുടെ സ്വീകരണം, ആറാം, ഏഴാം റിംഗ് റോഡുകൾ പോലെയുള്ള പ്രധാന റോഡുകളുടെ മെച്ചപ്പെടുത്തലിനുള്ള പഠനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ധനകാര്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മന്ത്രാലയങ്ങൾ ഉൾപ്പെടുന്ന ബന്ധപ്പെട്ട സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനത്തിനും തുടർനടപടികൾക്കും ആഭ്യന്തര മന്ത്രാലയം മേൽനോട്ടം വഹിക്കും. ഫലപ്രദമായ നിരീക്ഷണം ഉറപ്പാക്കിക്കൊണ്ട് ഓരോ ഏജൻസിയും പ്രതിമാസ പുരോഗതി റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടതുണ്ട്. കുവൈറ്റിലെ തുടർച്ചയായ ഗതാഗത പ്രശ്നങ്ങൾക്ക് സമഗ്രവും പ്രായോഗികവും സുസ്ഥിരവുമായ ഒരു പരിഹാരമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Related News