പാസ്പോര്‍ട്ടും ഹൈ-ടെക്കായി; ഇനി കിട്ടുന്നത് ചിപ്പുള്ള ഇ-പാസ്പോര്‍ട്ട്, ആദ്യ ഘട്ടത്തില്‍ 12 സ്ഥലങ്ങളില്‍ വിതരണം തുടങ്ങി

  • 13/05/2025

രാജ്യത്ത് പഴയ രീതിയിലുള്ള പാസ്പോർട്ടുകളുടെ കാലം കഴിയുകയാണ്. ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഇലക്‌ട്രോണിക് ചിപ്പ് ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പുതിയ ഇ-പാസ്പോർട്ടുകള്‍ വിതരണം ചെയ്തു തുടങ്ങിയതായി അധികൃതർ അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ രാജ്യത്ത് പരിമിതമായ സ്ഥലങ്ങളില്‍ മാത്രമാണ് ഇവ വിതരണം ചെയ്യുന്നത്. എന്നാല്‍ ഇ-പാസ്പോർട്ടുകള്‍ കൊടുത്തു തുടങ്ങിയെന്ന് കരുതി പഴയ പാസ്പോർട്ടുകളുടെ സാധുത ഇല്ലാതാവുകയുമില്ല. ഇതിന് പുറമെ പാസ്പോർട്ടുകളില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന കാര്യത്തിലും അടുത്തിടെ മാറ്റം കൊണ്ടുവന്നിരുന്നു.

കഴിഞ്ഞ വർഷം ഏപ്രില്‍ ഒന്നാം തീയ്യതിയാൻണ് വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് സേവ പ്രോഗ്രാം 2.0ക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായിരുന്നു ഇ-പാസ്പോർട്ടുകളുടെ വിതരണം. നിലവില്‍ 12 റീജ്യണല്‍ പാസ്പോർട്ട് ഓഫീസുകള്‍ ഇ-പാസ്പോ‍ർട്ടുകള്‍ നല്‍കാൻ സജ്ജമായിക്കഴിഞ്ഞു.

Related News