ഫോണ്‍ വിളിച്ചപ്പോള്‍ ഒരു കൊച്ചുകുഞ്ഞിന്റെ ശബ്ദം, അച്ഛൻ ഫുഡ് ഡെലിവറിക്കെത്തുന്നത് രണ്ട് വയസുകാരിയുമായി

  • 12/05/2025

അനേകം പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ രണ്ട് വയസുള്ള കുഞ്ഞിനെയും കൊണ്ട് ജോലി ചെയ്യുന്ന ഒരു സ്വിഗി ഡെലിവറി പാർട്ണറിനെ കുറിച്ചുള്ള പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഗുരുഗ്രാമില്‍ നിന്നുള്ള സിഇഒ മായങ്ക് അഗർവാള്‍ ആണ് ഈ പോസ്റ്റ് ലിങ്ക്ഡ്‌ഇന്നില്‍ ഷെയർ ചെയ്തിരിക്കുന്നത്.

പങ്കജ് എന്ന യുവാവിനെ കുറിച്ചാണ് മായങ്കിന്റെ പോസ്റ്റ്. തന്റെ രണ്ട് വയസുള്ള മകള്‍ ടുൻ ടുന്നുമായിട്ടാണ് പങ്കജ് സ്വിഗി ഡെലിവറിക്ക് പോകുന്നത് എന്നും പോസ്റ്റില്‍ പറയുന്നു. വളരെ പെട്ടെന്നാണ് മായങ്കിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ശ്രദ്ധ പിടിച്ചു പറ്റിയത്.

പങ്കജ് ഭക്ഷണവുമായി എത്തിയപ്പോള്‍ മായങ്ക് ആദ്യം കരുതിയത് അയാളോട് സ്റ്റെപ്പുകള്‍ കയറി മുകളിലേക്ക് വരാൻ പറയാനാണ്. എന്നാല്‍, ഫോണിലൂടെ ഒരു കുട്ടിയുടെ ശബ്ദം കേട്ടപ്പോള്‍ മായങ്ക് തന്റെ തീരുമാനം മാറ്റി. പങ്കജിനെ കണ്ടപ്പോഴാണ് അയാള്‍ തന്റെ ചെറിയ കുട്ടിയുമായിട്ടാണ് ഫുഡ് ഡെലിവറിക്ക് പോകുന്നത് എന്ന് മായങ്ക് മനസിലാക്കുന്നത്. കുഞ്ഞിന്റെ അമ്മ പ്രസവത്തോടെ മരിച്ചുപോയി. അവളുടെ ചേട്ടനാവട്ടെ ഈവനിംഗ് ക്ലാസും ഉണ്ട്.

അതിനാല്‍ കുഞ്ഞിനെ തനിക്കൊപ്പം കൂട്ടുക എന്നല്ലാതെ പങ്കജിന് മറ്റ് മാർഗങ്ങളില്ല. അതേസമയം, ചിലരൊക്കെ കുഞ്ഞുമായി പോകുന്നതിന് പങ്കജിനെ കുറ്റപ്പെടുത്താറുമുണ്ട് എന്നും മായങ്ക് പറയുന്നു.

Related News