ഇന്ത്യ സംയുക്ത സഹകരണ സമിതിക്ക് അംഗീകാരം

  • 12/05/2025



കുവൈത്ത് സിറ്റി: കുവൈത്തും ഇന്ത്യയും തമ്മിൽ സംയുക്ത സഹകരണ സമിതി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം അംഗീകരിച്ച് കുവൈത്ത്. ഉഭയകക്ഷി ബന്ധം വളർത്തുന്നതിനായി ഇരു കക്ഷികളും ഒരു സംയുക്ത സഹകരണ സമിതി രൂപീകരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഒരു കരാറിനാണ് അംഗീകാരം.


സമിതിക്ക് 10 ചുമതലകളാണ് ഉള്ളത്. രാഷ്ട്രീയ സ്വഭാവമുള്ള വിഷയങ്ങളിൽ വിവരങ്ങളും കാഴ്ചപ്പാടുകളും കൈമാറുക. അതിൽ ഇരുവർക്കും താൽപ്പര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങൾ ഉൾപ്പെടുന്നു. പ്രതിരോധം, സുരക്ഷ, സൈബർ സുരക്ഷ, തീവ്രവാദ വിരുദ്ധ പോരാട്ടം എന്നീ മേഖലകളിൽ സഹകരണം. സമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ഭക്ഷ്യ സംസ്കരണം എന്നിവയുൾപ്പെടെ ഭക്ഷ്യസുരക്ഷ. വിദ്യാഭ്യാസം, നൈപുണ്യ വികസനം. തൊഴിൽ, നിയമപരമായ കുടിയേറ്റ പ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കോൺസുലാർ സഹകരണം. ആരോഗ്യ, ഫാർമസി മേഖലകളിലെ സഹകരണം എന്നിവ ഉൾപ്പെടുന്നു.

Related News