ഇന്ത്യ ആകാശ് സിസ്റ്റം ഉപയോഗിച്ചു, പാകിസ്ഥാന്‍റെ ചൈനീസ് മിസൈലുകള്‍ ലക്ഷ്യം കണ്ടില്ല; ദൃശ്യങ്ങള്‍ പുറത്തുവിട്ട് സേന

  • 12/05/2025

ഓപ്പറേഷൻ സിന്ദൂരിലൂടെ തീവ്രവാദികള്‍ക്കെതിരായാണ് ഇന്ത്യയുടെ യുദ്ധം എന്ന് വ്യക്തമാക്കിയതാണെന്നും ഇതില്‍ പാക് സൈന്യം ഇടപെടുകയാണ് ചെയ്തെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യയുടെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണം നടത്താൻ പാകിസ്ഥാൻ ശ്രമിച്ചിരുന്നു. പാകിസ്ഥാന്റെ ഇത്തരത്തിലുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യ ചെറുത്തത് സൈന്യം കൃത്യമായി വിവരിക്കുകയും ചെയ്തു. വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഓരോന്നും ഉപയോഗിച്ചായിരുന്നു പ്രതിരോധം തീർത്തത്. 

ഏത് വ്യോമാക്രമണ ശ്രമത്തെയും രാത്രിയും പകലുമില്ലാതെ ആക്രമിച്ച്‌ തകർക്കാൻ മറ്റ് സേനകളുമായി സഹകരിച്ച്‌ നാവികസേനയ്ക്ക് കഴിഞ്ഞു. മാക്രാന്ദ് തീരത്ത് ഒളിച്ചിരിക്കേണ്ട സാഹചര്യം പാകിസ്ഥാന് വേണ്ടി വന്നത് നാവികസേന കടലില്‍ സർവസജ്ജരായിരുന്നത് കൊണ്ടാണ്. നിലവില്‍ നമ്മുടെ എല്ലാ വ്യോമപ്രതിരോധ, സൈനിക സംവിധാനങ്ങളും പൂർണമായ തോതില്‍ പ്രവർത്തനം തുടരുന്നു. ഏത് സാഹചര്യവും നേരിടാൻ തയ്യാറായി മൂന്ന് സേനകളും തുടരുന്നു എന്നും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Related News