യുപിയിലെ നിസാംപൂരില്‍ സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി പത്താംക്ലാസ് പാസായി രാംകേവല്‍

  • 12/05/2025

ഉത്തർപ്രദേശിലെ നിസാംപൂർ ഗ്രാമം വലിയ ആഘോഷത്തിലാണ്. ഗ്രാമത്തില്‍ നിന്ന് ഒരു വിദ്യാർഥി ആദ്യമായി പത്താംക്ലാസ് പാസായതിന്റെ സന്തോഷത്തിലാണ് ഗ്രാമവാസികള്‍. 15-കാരനായ രാംകേവല്‍ ആണ് ബോർഡ് എക്‌സാം പാസായത്.

ദലിത് വിഭാഗത്തില്‍ നിന്നുള്ള ഏകദേശം മുന്നൂറോളം ആളുകളാണ് നിസാംപൂരില്‍ താമസിക്കുന്നത്. കുടുംബത്തിലെ നാല് മക്കളില്‍ മൂത്തവനാണ് രാംകേവല്‍. കുടുംബം പോറ്റാൻ പകല്‍ സമയങ്ങളില്‍ ചെറിയ ജോലികള്‍ ചെയ്തും രാത്രി വൈകി പഠിച്ചുമാണ് രംകേവല്‍ പത്താംക്ലാസ് വിജയിച്ചത്.

വിവാഹാഘോഷങ്ങളില്‍ ലൈറ്റുകള്‍ കൊണ്ടുപോകാറുണ്ടെന്നും ദിവസവും 250-300 രൂപ സമ്ബാദിക്കാറുണ്ടെന്നും രാംകേവല്‍ പറഞ്ഞു. ബരാബങ്കി ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ത്രിപാഠി രാംകേവലിനെയും മാതാപിതാക്കളെയും സന്ദർശിച്ചിരുന്നു. തുടർപഠനത്തിന് എല്ലാ സഹായവും നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. അടിസ്ഥാന വിദ്യാഭ്യാസം നേടാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളുള്ള പ്രദേശങ്ങള്‍ കണ്ടെത്താൻ ശ്രമിക്കുകയാണ്. ജില്ലാ ഇൻസ്‌പെക്ടർ ഓഫ് സ്‌കൂള്‍സ് ഒ.പി ത്രിപാഠി കുട്ടിയെ ശ്രദ്ധിക്കുകയും സ്‌കൂളില്‍ കൃത്യമായി ഹാജരാകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നുവെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

Related News