കുവൈത്തിന്റെ നാലാമത്തെ ദേശീയ റിപ്പോർട്ട് ഐകകണ്ഠ്യേന അംഗീകരിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ

  • 11/05/2025



കുവൈത്ത് സിറ്റി: കുവൈത്തിന്റെ നാലാമത്തെ ദേശീയ റിപ്പോർട്ട് ഐകകണ്ഠ്യേന അംഗീകരിച്ച് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിൽ (UNHRC) . രാജ്യത്തിൻ്റെ മനുഷ്യാവകാശ ചട്ടക്കൂട് മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഈ റിപ്പോർട്ട് ഉറപ്പിച്ചു പറയുന്നു. സമഗ്രമായ നിയമനിർമ്മാണ, സ്ഥാപന, ഫീൽഡ് തലത്തിലുള്ള പരിഷ്കാരങ്ങളിലൂടെ ദേശീയ മനുഷ്യാവകാശ സംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള കുവൈത്തിന്റെ താത്പര്യമാണ് റിപ്പോർട്ട് എടുത്തു കാണിക്കുന്നു.

ജനീവയിൽ നടന്ന സെഷനിൽ കുവൈത്ത് പ്രതിനിധി സംഘത്തെ നീതിന്യായ മന്ത്രി കൗൺസിലർ നാസർ അൽ സുമൈത് നയിച്ചു. യുഎൻഎച്ച്ആർസിയുടെ സാർവത്രിക അവലോകന (UPR) സംവിധാനത്തിൻ്റെ ചട്ടക്കൂടിനുള്ളിൽ അദ്ദേഹം ദേശീയ റിപ്പോർട്ട് അവതരിപ്പിച്ചു.
അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളുമായി തങ്ങളുടെ നിയമപരമായ ചട്ടക്കൂടിനെ കൂടുതൽ യോജിപ്പിക്കുന്നതിനായി ലക്ഷ്യമിട്ടുള്ള നിരവധി സുപ്രധാന പരിഷ്കാരങ്ങൾ കുവൈത്ത് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നു.

Related News