ആളുകള്‍ കൂട്ടം കൂടരുത്, കൂട്ടത്തോടെ പുറത്തിറങ്ങരുത്, വലിയ കെട്ടിടങ്ങളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കണം; മൊഹാലി കളക്ടര്‍

  • 09/05/2025

മൊഹാലിയില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിർദേശം നല്‍കി ജില്ലാ കളക്ടർ. ആളുകള്‍ കൂട്ടം കൂടരുതെന്നും കൂട്ടത്തോടെ പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കി. വലിയ കെട്ടിടങ്ങളില്‍ കഴിയുന്നവർ ശ്രദ്ധിക്കണം, സൈറണുകള്‍ കേട്ടാല്‍ ജാഗരൂകരാകണം. രക്ഷാ പ്രവർത്തകരും ജില്ലാ ഭരണകൂടവും നല്‍കുന്ന നിർദേശങ്ങള്‍ അനുസരിക്കണമെന്നും നിർദേശമുണ്ട്. 

മാളുകള്‍ സന്ദർശിക്കുന്നത് ഒഴിവാക്കുക, വലിയ കൊമേഴ്സ്യല്‍ കെട്ടിടങ്ങളില്‍ പോകുന്നതും ഒഴിവാക്കുക, പരിഭ്രാന്തരാകരുതെന്നും ഇതെല്ലാം സുരക്ഷ ഉറപ്പാക്കാൻ നല്‍കുന്ന നിർദേശമാണെന്നും മൊഹാലി ജില്ലാ കളക്ടർ വ്യക്തമാക്കി.

Related News