ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തില്‍ രാജസ്ഥാനിലും ജാഗ്രത കടുപ്പിക്കുന്നു. ജയ്സാല്‍മീറില്‍ 5 മണിയോടെ ചന്തകളെല്ലാം അടയ്ക്കാൻ നിർദേശം നല്‍കി. വൈകീട്ട് 6 മുതല്‍ നാളെ രാവിലെ 6 വരെ ബ്ലാക്കൗട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ലൈറ്റുകളും ഓഫായിരിക്കണമെന്നാണ് നിര്‍ദേശം. വാഹനങ്ങളില്‍ യാത്ര കർശനമായി വിലക്കി.
സൈനിക കേന്ദ്രങ്ങള്‍ക്ക് 5 കി.മീ. ചുറ്റളവിലാണ് കർശന നിയന്ത്രണങ്ങള്‍. അനുമതി കൂടാതെ മേഖലയിലേക്ക് പ്രവേശിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാവും. റോഡുകളില്‍ യാത്രകള്‍ വിലക്കുമെന്നും മുന്നറിയിപ്പ്. ഇന്നലെ പാക്കിസ്ഥാൻ ഡ്രോണ്‍ ആക്രമണത്തിന് ലക്ഷ്യമിട്ട സ്ഥലമാണ് ജയ്സാല്‍മീർ.
അതേസമയം, ദില്ലി വിമാനത്താവളത്തില്‍ ചില വിമാനങ്ങളുടെ സമയക്രമം മാറിയേക്കും. നിലവില്‍ ഉള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. യാത്രക്കാർ ഷെഡ്യൂളുകള്‍ ശ്രദ്ധിക്കണമെന്നും എയർലൈൻസുകളുമായി ബന്ധപ്പെടണമെന്നും ദില്ലി വിമാനത്താവള അധികൃതർ അറിയിച്ചു. പാക് ആക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിരവധി വിമാനത്താവളങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. യാത്രക്കാർക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറ്റിയും പ്രത്യേക നിർദേശം പുറത്തിറക്കിയിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?