ഇന്ത്യ-പാക് സംഘർഷത്തിനിടയില്‍ പാകിസ്ഥാനില്‍ നേതാക്കള്‍ക്കിടയിലെ ഭിന്നത രൂക്ഷമാവുകയാണ്. ഷഹബാസ് ഷെരീഫ് ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായി തന്നെ ഉയരുന്നുണ്ട്. നിലവില്‍ പാക് പാർലമെന്റ് സമ്മേളനത്തില്‍ ഭരണകൂടത്തിനെതിരേയും നേതാക്കള്‍ക്കെതിരേയും ആഞ്ഞടിച്ചിരിക്കുകയാണ് പാകിസ്ഥാൻ തെഹരിക് ഇൻസാഫ് (പിടിഐ) പാർട്ടി എംപി ഷാഹിദ് അഹമ്മദ്. ഈ മുൻസീറ്റില്‍ ഇരിക്കുന്നവർക്കൊക്കെ യൂറോപ്പിലും അമേരിക്കയിലും ആഡംബര വസതികളുണ്ട്. അവർക്ക് അവിടെ പോയി കഴിയാം. എന്നെ പോലുള്ളവർ എവിടേക്ക് പോകും എന്നാണ് ഷാഹിദ് നേതാക്കള്‍ക്ക് നേരെ കൈചൂണ്ടിക്കൊണ്ട് ചേദിച്ചത്.
സംഘർഷം തുടരുമ്ബോള്‍ വലിയ ഭിന്നതയും വിമർശനവുമാണ് പാകിസ്ഥാനില്‍. അതിരൂക്ഷമായ ആഭ്യന്തര സാമ്ബത്തിക പ്രതിസന്ധിയും രാജ്യത്ത് നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് പിടിഐ നേതാവ് ഇമ്രാൻ ഖാൻ അനുകൂലികള്‍ ഉള്‍പ്പെടെ വിമർശനങ്ങള്‍ ഉയർത്തുന്നത്. ഇമ്രാൻ ഖാനും ഭാര്യയും മാസങ്ങളായി പാകിസ്ഥാനില്‍ ജയിലിലാണ്. അദ്ദേഹം ഏറ്റവും ജനപ്രീതിയുള്ള ഒരു നേതാവാണ്.
ഇമ്രാൻ ഖാനോട് വലിയ മനുഷ്യാവകാശ ലംഘനമാണ് പാകിസ്ഥാൻ ഭരണകൂടം നടത്തുന്നത് എന്നുള്ള ചിന്ത പാകിസ്ഥാനിലെ ഒരു വലിയ വിഭാഗം ആളുകള്‍ക്കുണ്ട്. ഈ സമയത്ത് പാകിസ്ഥാൻ ഇത്രയും ദുർബലമായി പോയത് ഇമ്രാൻ ഖാനെ പോലെ ഒരു നേതാവ് ഇല്ലാത്തത് കൊണ്ടാണ് എന്ന ചിന്തയും ശക്തമാണ്. ഇത്തരം പ്രതിസന്ധികള്‍ നിലനില്‍ക്കുമ്ബോഴാണ് പാകിസ്ഥാനില്‍ നേതാക്കള്‍ ഭരണകൂടത്തിനെതിരെ പരസ്യമായി ആഞ്ഞടിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?